കുട്ടികളുടെ യാത്രാ സുരക്ഷ, സ്‌കൂള്‍ സമയങ്ങളിലെ ട്രാഫിക് ഭീഷണി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാനസിക സമ്മര്‍ദ്ദമില്ലാത്ത പഠനാന്തരീക്ഷം, നിര്‍മ്മിത ബുദ്ധിയുടെ കാലത്തെ വിദ്യാഭ്യാസം, കായികക്ഷമത തുടങ്ങിയ സുപ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ബാലസഭയില്‍ കരുന്നുകള്‍ ഉന്നയിച്ചത്.
കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കിയ മന്ത്രി, പുതിയ തലമുറയുടെ ചിന്തകളും നിര്‍ദേശങ്ങളും വളരെ മാതൃകാപരവും പ്രസക്തവുമാണെന്ന് അഭിപ്രായപ്പെട്ടു. കുട്ടികള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ചടങ്ങില്‍ കുട്ടികളുടെ ആവശ്യങ്ങള്‍ അടങ്ങിയ പ്രത്യേക നിവേദനവും മന്ത്രിക്ക് കൈമാറി.
മലര്‍വാടി ബാലസംഘം തിരുവനന്തപുരം ജില്ലാ കോഡിനേറ്റര്‍ കെ. സനോഫര്‍, വനിതാ കോഡിനേറ്റര്‍ ഷീജാ ബീഗം എന്നിവര്‍ സംബന്ധിച്ചു.




