മലപ്പുറം ജില്ലയിലെ മികച്ച പ്രതിഭകളെ അനുമോദിച്ചു. നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത സന്തോഷ ദിനം.
ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കുട്ടികൾ കലാ-സാഹിത്യ-ശാസ്ത്ര മേഖലകളിൽ നേടിയ മികവിനാണ് അംഗീകാരം ലഭിച്ചത്. മെന്റർമാരും രക്ഷിതാക്കളും ചേർന്ന വേദിയിൽ ഓരോ കുട്ടിക്കും മെമെന്റോയും സർട്ടിഫിക്കറ്റും നൽകി.
പാട്ടും നൃത്തവും ചിത്രപ്രദർശനവും നിറഞ്ഞ സംഗമം കുട്ടികൾക്ക് മറക്കാനാവാത്ത ഒരു ഓർമ്മയായി മാറി.
