കോഴിക്കോട്: മലര്‍വാടി-ടീന്‍ ഇന്ത്യ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സ്‌കൂള്‍ യൂണിറ്റ് കോഡിനേറ്റര്‍മാരുടെ ഏകദിന പരിശീലന ശില്പശാലയായ 'ഫ്യൂച്ചര്‍ ബില്‍ഡേഴ്‌സ് ലീഡര്‍ഷിപ്പ് ' ഫറോക്ക് ഐറൈസ് ട്രെയിനിംഗ് സെന്ററില്‍ വെച്ച് നടന്നു ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യ ഡയറക്ടര്‍ കെ കെ ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലര്‍വാടി സംസ്ഥാന കോഡിനേറ്റര്‍ മുസ്തഫ മങ്കട അധ്യക്ഷത വഹിച്ചു. ടീന്‍ ഇന്ത്യാ - മലര്‍വാടി രക്ഷാധികാരി റഹ്മാബി ടീച്ചര്‍, ആലിയ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. ടീന്‍ ഇന്ത്യ സംസ്ഥാന കോഡിനേറ്റര്‍ ജലീല്‍ മോങ്ങം സ്വാഗതം പറഞ്ഞു വിവിധ സെഷനുകളില്‍ ടീന്‍ ഇന്ത്യ സംസ്ഥാന സമിതി അംഗങ്ങളായ ഡോ:ശിഹാബ് മഹ്മൂദ്, മുഹമ്മദ് ഇഖ്ബാല്‍, ജലീല്‍ മോങ്ങം മലര്‍വാടി സംസ്ഥാന സമിതി അംഗങ്ങളായ ഫൈസല്‍ തൃശര്‍, നസീബാ ബഷീര്‍, അക്ബര്‍ വാണിയമ്പലം, ഷാനവാസ് ആരാമം എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. 2025-26 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്‌കൂളുകള്‍ക്കും കോര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള അവാര്‍ഡുകള്‍ നല്‍കി.

അല്‍ ഫലാഹ് സ്‌കൂള്‍ പെരിങ്ങാടി -താഹിറ അബ്ദുസ്സലാം, ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ -കദീജത്ത് നാജിയ ഷെറിന്‍, ഹിറാ ഇംഗ്ലീഷ് സ്‌കൂള്‍ ചാലാട് -റിസവാന. കെ മലര്‍വാടി വിഭാഗത്തിലും അല്‍ഫലാഹ് സ്‌കൂള്‍ പെരിങ്ങാടി -ആമിന നബീല, അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പെരുമ്പിലാവ് -അബ്ദുല്‍ അസീസ് ടി.പി, എന്‍. സി.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഷെരീഫ് കുരിക്കള്‍ ടീന്‍ ഇന്ത്യ വിഭാഗത്തിലും 1,2,3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഫര്‍ഹാന ഷെജിനാസ് സമാപനം നടത്തി. മലര്‍വാടി സ്‌കൂള്‍ കണ്‍വീനര്‍ നെഗീന മനാര്‍, സെക്രട്ടറി ജാഫര്‍ കരിങ്ങനാട് എന്നിവര്‍ നേതൃത്വം നല്‍കി.