കൊച്ചി: മലര്‍വാടി ബാലസഭയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംഘടിപ്പിക്കുന്ന ബാലസഭ 2026ല്‍ എറണാകുളം ഏരിയ തല പരിപാടി സംഘടിപ്പിച്ചു.കൊച്ചി മേയര്‍ വി.കെ. മിനിമോള്‍ മുഖ്യാതിഥിയായിരുന്നു. കുട്ടികള്‍ ജനപ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്ന വേദിയാണ് മലര്‍വാടി ബാലസഭ. നാടിന്റെ വികസനം, നേട്ടങ്ങള്‍, മുന്നേറ്റങ്ങള്‍, ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുകയും അവരുടെ ചിന്തകളും ആശയങ്ങളും പങ്കുവെക്കാനുള്ള അവസരം ഒരുക്കുകയുമാണ് ലക്ഷ്യം. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മേയര്‍ മറുപടി നല്‍കി. മലര്‍വാടി ഏരിയ കണ്‍വീനര്‍മാരായ സുധീര്‍, സുസ്തരി, ഏരിയ ഭാരവാഹികളായ വാസിം അയ്യാബ് എന്നിവര്‍ നേതൃത്വം നല്‍കി