വിജ്ഞാനത്തിന്റെ ആഘോഷം
കേരളത്തിനകത്തും പുറത്തും കുട്ടികളുടെ വിജ്ഞാന-പ്രതിഭാ വികാസരംഗത്ത് ശ്രദ്ധേയമായ ഇടപെടലാണ് മലർവാടി ലിറ്റിൽ സ്കോളർ.
വിജ്ഞാനോത്സവത്തിലെ ചോദ്യങ്ങൾ കേവലം അറിവ് പരിശോധിക്കുന്നതിനുള്ളവ മാത്രമല്ല; കുട്ടികളുടെ ചിന്താശേഷിയും അന്വേഷണത്വരയും സാമൂഹികബോധവും വളർത്തുന്ന മൂല്യാധിഷ്ഠിതമായ അറിവിന്റെ വേദി കൂടിയാണ് ലിറ്റിൽ സ്കോളർ.
മീഡിയ വൺ, മാധ്യമം ദിനപത്രം തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ചും വിവിധ ഘട്ടങ്ങളിൽ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ജി.എസ്. പ്രദീപ്, ഗോപിനാഥ് മുതുകാട്, നിഷാദ് റാവുത്തർ തുടങ്ങിയവർ വിവിധ വർഷങ്ങളിൽ പരിപാടിയുടെ അവതാരകരായിരുന്നു.
നാല് ഘട്ടങ്ങളിലായി മത്സരം പ്രാഥമികതലം — സ്കൂൾ / യൂണിറ്റ് സബ്ജില്ലാതലം ജില്ലാതലം സംസ്ഥാനതലം
മൂന്ന് വിഭാഗങ്ങൾ എൽ.പി. യു.പി. ഹൈസ്കൂൾ
ലിറ്റിൽ സ്കോളർ മത്സരങ്ങളിൽ ഉപയോഗിച്ച തിരഞ്ഞെടുത്ത ചോദ്യങ്ങൾ പിന്നീട് പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിജ്ഞാനയാത്രയ്ക്ക് തുടർച്ചയായ പഠനസഹായിയായി ഇവ മാറുന്നു.
Curious Minds Brighter Tomorrow