↑
MALARVADI

ബാലോത്സവം

കളിയിലൂടെ പഠനം, കൂട്ടായ്മയിലൂടെ വളർച്ച

കൊച്ചുകുട്ടികൾ മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി വേനലവധിക്കാലത്ത് സംഘടിപ്പിക്കുന്ന ജനകീയ ബാലോത്സവമാണ് മലർവാടി ബാലോത്സവം.

ഏപ്രിൽ, മെയ് മാസങ്ങളിലെ അവധിക്കാലത്ത് കേരളത്തിലുടനീളവും പ്രവാസലോകത്തും വിവിധ കളിമുറ്റങ്ങളിലായി ബാലോത്സവം നടക്കുന്നു.

പുതുമയുള്ള കളികളും പ്രവർത്തനങ്ങളുമാണ് ബാലോത്സവത്തിന്റെ പ്രത്യേകത. സ്പർശിച്ചും കണ്ടും കേട്ടും അനുഭവിച്ചും കുട്ടികൾ കളികളിൽ മുഴുകുമ്പോൾ, അത് കേവലം വിനോദമായി ഒതുങ്ങുന്നില്ല. അവരുടെ നിരീക്ഷണശേഷി, ചിന്താശേഷി, സർഗ്ഗാത്മകത, ആത്മവിശ്വാസം, ആശയവിനിമയം, കൂട്ടായ്മ എന്നിവ വളർത്തുന്ന അനുഭവമായി അത് മാറുന്നു.

ഇരുപതോളം ദിവസങ്ങളിലായി നടക്കുന്ന ഒരുക്കങ്ങളിലും പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികളാകുന്നതിലൂടെ സഹകരണ മനോഭാവവും സംഘാടകശേഷിയും ഉത്തരവാദിത്വബോധവും വളരുന്നു.

മലർവാടി ബാലസംഘത്തിന്റെ തുടക്കകാലം മുതൽ തുടർച്ചയായി നടന്നുവരുന്ന പ്രധാന പരിപാടികളിലൊന്നാണിത്. രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തിലെയും പ്രവാസലോകത്തെയും കളിമുറ്റങ്ങളിൽ ലക്ഷക്കണക്കിന് കുട്ടികൾക്ക് പുതിയ സൗഹൃദങ്ങളും അനുഭവങ്ങളും ആത്മവിശ്വാസവും സമ്മാനിക്കാൻ ബാലോത്സവത്തിന് കഴിഞ്ഞിട്ടുണ്ട്.

സ്ക്രീനിൽ നിന്ന് കളിമുറ്റത്തേക്ക്

ഡിജിറ്റൽ സ്ക്രീനുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന പുതിയ തലമുറയെ മണ്ണിലേക്കും മനുഷ്യരിലേക്കും പ്രകൃതിയിലേക്കും സൗഹൃദങ്ങളിലേക്കും സർഗ്ഗാത്മകമായ കൂട്ടായ്മകളിലേക്കും തിരിച്ചുകൊണ്ടുവരുന്ന സ്നേഹത്തിന്റെ ഉത്സവമാണ് മലർവാടി ബാലോത്സവം.

Play Sing Celebrateബാലോത്സവം logoEvery Child A Star
എല്ലാ പരിപാടികളുംപങ്കെടുക്കാൻ ബന്ധപ്പെടൂ
ചേരൂ, കളിക്കൂ, വളരൂ
മലർവാടിയിൽ അണിചേരാം