1. എന്താണ് ഡിജിറ്റല്‍ റൂള്‍

മൊബൈലില്‍ എത്ര നേരം എന്തെല്ലാം കാണണം എന്ന് ഡിസ്‌കസ് ചെയ്ത് നമുക്ക് നമ്മള്‍ തന്നെ ഒരു റൂള്‍ ഉണ്ടാക്കുന്നതിനെയാണ് ഡിജിറ്റല്‍ റൂള്‍ എന്ന് വിളിക്കുന്നത്. വീട്ടില്‍ ഗസ്റ്റ് വരുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊന്നും ഡിവൈസ് ഉപയോഗിക്കില്ലെന്ന് തീരുമാനിക്കാം. ഇത് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ബാധകമാണ്. മുതിര്‍ന്നവരെ കണ്ടാണല്ലോ കുട്ടികള്‍ പഠിക്കുന്നത്. എല്ലാവരും പ്രൊഡക്റ്റീവായാണ് ഡിവൈസ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്താം. വീട്ടിലെ എല്ലാവര്‍ക്കും ഒരു റൂള്‍ കൊണ്ട് വരാം. വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കുന്ന, കളിക്കുന്ന ഫാമിലി ടൈമുകള്‍ അധികരിപ്പിക്കാം.

കാണേണ്ടതെന്തെന്നും അല്ലാത്തതെന്തെന്നും തരം തിരിക്കാം.
വൈകുന്നേരം ആറരക്ക് ശേഷം എജുക്കേഷനല്‍ പര്‍പ്പസിനല്ലാതെ മൊബൈല്‍ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കാം.

2.സ്‌ക്രീന്‍ ടൈം ചാര്‍ട്ട്: 

ഒരു ചാര്‍ട്ട് ഉണ്ടാക്കാം. എത്ര നേരമാണ് ദിവസവും സ്‌ക്രീന്‍ ഉപയോഗിക്കുന്നതെന്ന് രേഖപ്പെടുത്താം. ജിവിതത്തിന് ഉപയോഗപ്രദമായതാണോ കണ്‍സ്യൂം ചെയ്യുന്നതെന്ന് വിലയിരുത്താം. അങ്ങനെ സ്വയം മനസ്സിലാക്കി മുന്നോട്ട് പോകാന്‍ കുട്ടികളെ ശീലിപ്പിക്കാം.

3. ചര്‍ച്ച ചെയ്യാം. 

ഫോണുകള്‍ അമിതമായി ഉപയോഗിച്ചാല്‍ എന്ത് സംഭവിക്കും?. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരല്ല നമ്മെ ലീഡ് ചെയ്യേണ്ടതെന്നും അവരുടെ ലൈഫ് സ്‌റ്റൈലല്ല ഫോളോ ചെയ്യേണ്ടതെന്നും ആലോചിക്കാം. ക്വാളിറ്റിയുള്ളവരെയല്ലേ ഫോളോ ചെയ്യേണ്ടതെന്ന് തുടങ്ങിയ കാര്യങ്ങള്‍ യൂണിറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യാം. 

4. സ്‌ക്രീന്‍ ലസ്സ് ഗെയിം

വീട്ടുകാരുമായും കൂട്ടുകാരുമായും കളിക്കാവുന്ന കളികള്‍ കണ്ടെത്താം. പഴയ കാലത്തുണ്ടായിരുന്ന കളികള്‍ അന്വേഷിച്ച് പഠിച്ച് കളിക്കാം. അങ്ങനെ കുട്ടികള്‍ പഠിച്ച പുതിയ കളികള്‍ യൂണിറ്റ് യോഗത്തില്‍ പങ്കുവെക്കാം.

5. ഡിജിറ്റല്‍ ഡയറ്റ്, ഡിജിറ്റല്‍ ഫാസ്റ്റിംഗ്

ഒരു ദിവസം സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കാം. അങ്ങനെ നമ്മെ നിയന്ത്രിക്കുന്നതല്ല ഡിവൈസ് എന്നും നമ്മുടെ തീരുമാനത്തിനനുസരിച്ച് ഉപയോഗിക്കുന്നതാണ് അതെന്നും ഉറപ്പു വരുത്താം. ഡിജിറ്റല്‍ അഡിക്ഷന്‍ ഉള്ളവരല്ല നമ്മളെന്ന് ഉറപ്പിക്കാം.

(ഡിജിറ്റല്‍ ഡയറ്റ് എന്നാല്‍ ആരോഗ്യകരമായ കാര്യങ്ങള്‍ മാത്രം ഡിവൈസില്‍ നിന്ന് കണ്‍സ്യും ചെയ്യുക എന്നതാണ്. ഡിജിറ്റല്‍ ഫാസ്റ്റിംഗ് എന്നാല്‍ ഡിവൈസില്‍ നിന്ന് നിശ്ചിത സമയം വിട്ടു നില്‍ക്കുക എന്നതാണ്, വ്രതം എടുക്കുന്നത് പോലെ.) 

5. . കിഡ്‌സ് ടോക്ക് 

സ്‌ക്രീന്‍ ഉപയോഗത്തെ കുറിച്ച് സംസാരിക്കാം.

''എന്തുകൊണ്ട് ഞാന്‍ എന്റെ സ്‌ക്രീന്‍ സമയം നിയന്ത്രിക്കണം.''

6. ഡിജിറ്റല്‍ ഡയറ്റ് കാര്‍ഡ് നിര്‍മ്മാണം

ക്ലാസിലെ കൂട്ടുകാര്‍ക്ക് കാര്‍ഡുകള്‍ കൈമാറാം. 

- സ്‌ക്രീന്‍ ഉപയോഗത്തെ കുറിച്ചുള്ള വാചകങ്ങള്‍ ആണ് അതില്‍ വേണ്ടത്. 

'Use Technology, Don't Let Technology Use You.'

'More Play, Less Screen.'

'Feed Your Brain, Not Just Your Screen.'