മലര്‍വാടി യൂണിറ്റിലെ മുഴുവന്‍ കുട്ടികളെയും കൂട്ടി സ്വന്തം യൂണിറ്റ് അംഗങ്ങളുടെയും മറ്റു കൂട്ടുകാരുടെയും വീട്ടിലേക്കുള്ള ഒരു സൗഹൃദ യാത്രയാണ് വീടറിയാം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
- പ്രായമുള്ള ആളുകളുടെ അനുഭവകഥകള്‍ കേള്‍ക്കാം.
- സന്ദര്‍ശിക്കുന്ന വീട്ടുകാര്‍ക്ക് എന്തെങ്കിലും ഗിഫ്റ്റ് ഒക്കെ നല്‍കാം കേട്ടോ. ആ വീട്ടുകാരെ നിങ്ങളുടെ വീട്ടിലേക്കും ക്ഷണിക്കാം.
നാടറിയാം
നമ്മുടെ പ്രദേശത്തുള്ള താഴെപ്പറയുന്ന ഇടങ്ങള്‍ സന്ദര്‍ശിച്ച് അറിവുകള്‍ ശേഖരിക്കാം:
- ലൈബ്രറി
- പോസ്റ്റ് ഓഫീസ്
- പോലീസ് സ്റ്റേഷന്
- ഹോസ്പിറ്റല്‍
- പാലിയേറ്റീവ് യൂണിറ്റ്
- ജന സേവന കേന്ദ്രങ്ങള്‍
- വൃദ്ധസദനങ്ങള്‍
- വര്‍ക്ക്ഷോപ്പുകള്‍
- കരകൗശല യൂണിറ്റുകള്‍
- തുടങ്ങിയവ
വീടറിയാം നാടറിയാം മലര്‍വാടി ബാലസംഘം എന്ന ബാനര്‍ കൈയില്‍ കരുതണേ..

