↑
മാസംതോറും • Monthly Programs

എല്ലാ മാസത്തെ പരിപാടികളും

ഓരോ മാസത്തെയും പ്രത്യേക പരിപാടികളും അനുഭവങ്ങളും ഒരിടത്ത്.

വീടറിയാം നാടറിയാം
ഒക്ടോബർ 2026

വീടറിയാം നാടറിയാം

മലര്‍വാടി യൂണിറ്റിലെ മുഴുവന്‍ കുട്ടികളെയും കൂട്ടി സ്വന്തം യൂണിറ്റ് അംഗങ്ങളുടെയും മറ്റു കൂട്ടുകാരുടെയും വീട്ടിലേക്കുള്ള ഒരു സൗഹൃദ യാത്രയാണ് വീടറിയാം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായമുള്ള ആളുകളുടെ അനുഭവകഥകള്‍ കേള്‍ക്കാം. സന്ദര്‍ശിക്കുന്ന വീട്ടുകാര്‍ക്ക് എന്തെങ്കിലും ഗിഫ്റ്റ് ഒക്കെ നല്‍കാം കേട്ടോ. ആ വീട്ടുകാരെ നിങ്ങളുടെ വീട്ടിലേക്കും ക്ഷണിക്കാം. നാടറിയാം- നമ്മുടെ പ്രദേശത്തുള്ള ലൈബ്രറി, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷന്‍, ഹോസ്പിറ്റല്‍, പാലിയേറ്റീവ് യൂണിറ്റ്, ജന സേവന കേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, കരകൗശല യൂണിറ്റുകള്‍ .... etc... ) തുടങ്ങിയവ സന്ദര്‍ശിച്ച് അറിവുകള്‍ ശേഖരിക്കാം. വീടറിയാം നാടറിയാം മലര്‍വാടി ബാലസംഘം എന്ന ബാനര്‍ കൈയില്‍ കരുതണേ..

കൂടുതൽ അറിയാം
ചേരൂ, കളിക്കൂ, വളരൂ
മലർവാടിയിൽ അണിചേരാം