↑
എന്തുകൊണ്ട് മലർവാടി?

ജീവിതനൈപുണികളും സ്വഭാവസംസ്കരണവും

നല്ല വ്യക്തിത്വവും ഉത്തരവാദിത്വബോധവും പ്രായോഗിക ജീവിതശേഷികളും വളർത്തുന്നതിനായി:

  • എന്റെ നന്മ പുസ്തകം — ദിവസവും ചെയ്യുന്ന നല്ല കാര്യങ്ങൾ രേഖപ്പെടുത്തുന്ന ശീലം വളർത്തുന്ന പ്രവർത്തനം.
  • കരുതലുണ്ടെങ്കിൽ ബിൽ കുറക്കാം — ഊർജസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലൂടെ വീടുകളിലേക്ക് എത്തിച്ച ബോധവൽക്കരണം.
  • പ്രഥമശുശ്രൂഷാ പരിശീലനം — അത്യാഹിത ഘട്ടങ്ങളിൽ പ്രാഥമിക സഹായം നൽകാനുള്ള പരിശീലനം.
  • പ്രവൃത്തിപരിചയ മേളകളും ശിൽപശാലകളും — പ്രായോഗിക കഴിവുകളും സ്വയംപര്യാപ്തതയും വളർത്തുന്ന അനുഭവങ്ങൾ.
  • ഇന്റർനെറ്റ് സുരക്ഷാ ദിനാചരണം — സൈബർ ലോകത്തെ സാധ്യതകളും അപകടങ്ങളും തിരിച്ചറിയാനും സുരക്ഷിതമായി ഇടപെടാനും കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന പ്രവർത്തനങ്ങൾ.
എല്ലാ കാരണങ്ങളുംപരിപാടികൾ കാണാം

മറ്റ് കാരണങ്ങൾ

വിജ്ഞാനവും പ്രതിഭാവികാസവും

കുട്ടികളുടെ ചിന്താശേഷിയും അന്വേഷണത്വരയും ശാസ്ത്രബോധവും വളർത്തുന്നതിനായി: . വിവിധ ക്വിസ് മത്സരങ്ങൾ — പൊതുവിജ്ഞാനവും ചിന്താശേഷിയും പരിപോഷിപ്പിക്കുന്ന മത്സരവേദികൾ. . മലർവാടി പ്രോജക്ട് മത്സരം — കുട്ടികളുടെ അന്വേഷണവും പഠനവും പ്രായോഗികമായി അവതരിപ്പിക്കാനുള്ള അവസരം. . സ്പേസ് ക്യാമ്പ് — വാനനിരീക്ഷണവും ബഹിരാകാശ ശാസ്ത്രവും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന പഠനാനുഭവം. . മലർവാടി ചോദ്യപുസ്തകം — വിജ്ഞാനവികസനത്തിനായി പ്രസിദ്ധീകരിച്ച രണ്ട് ഭാഗങ്ങളുള്ള പഠനസഹായി. . അറിവിന്റെ കൂട്ടുകാർ — അവധിക്കാല പഠനത്തിന് സഹായകമായ വിജ്ഞാന പ്രസിദ്ധീകരണം.

കൂടുതൽ അറിയാം

കല, സാഹിത്യം & സാംസ്കാരിക വേദികൾ

കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും: . Children @ the Stage — കുട്ടികളുടെ അഭിനയശേഷി മാറ്റുരയ്ക്കുന്ന നാടക മത്സരം. . മലർവാടി അക്ഷരക്കൂട്ടം — വായനയും എഴുത്തും സർഗ്ഗാത്മക ചിന്തയും വളർത്തുന്ന സാഹിത്യവേദി. . കൈയെഴുത്ത് മാഗസിൻ — കുട്ടികളുടെ സ്വന്തം രചനകൾക്കും സർഗ്ഗസൃഷ്ടികൾക്കും വേദി. . കിലുകിലൂസ് — ബാലോത്സവ ഗാനങ്ങളുടെ സമാഹാരം. . ടെലിഫിലിമുകൾ — കുട്ടികളുടെ ലോകവും ചിന്തകളും അവതരിപ്പിച്ച 8 GB, കുട്ടാപ്പി തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ.

കൂടുതൽ അറിയാം

പരിസ്ഥിതി സ്നേഹവും കൃഷിപാഠങ്ങളും

പ്രകൃതിയോടുള്ള സ്നേഹവും പരിസ്ഥിതി ഉത്തരവാദിത്വവും കുട്ടികളിൽ വളർത്തുന്നതിനായി: . ഒരു കൈ ഒരു തൈ — വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പരിസ്ഥിതി പ്രവർത്തനം. . ഇടവപ്പച്ച — പച്ചപ്പിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും സന്ദേശവുമായി നടത്തിയ ക്യാമ്പയിൻ. . പറവകൾക്കൊരു തണ്ണീർക്കുടം — വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹജലം ഒരുക്കുന്ന കാരുണ്യപ്രവർത്തനം. . ഭൂമിയുടെ അവകാശികൾ — സഹജീവിസ്നേഹവും പ്രകൃതിബോധവും വളർത്തുന്ന ക്യാമ്പയിൻ. . പ്രകൃതി പഠന ക്യാമ്പുകൾ — പ്രകൃതിയെ നേരിട്ട് അനുഭവിച്ചറിയാനുള്ള പഠനയാത്രകളും ക്ലാസുകളും. . മണ്ണറിയാം വിത്തെറിയാം — മണ്ണിന്റെയും കൃഷിയുടെയും പ്രാധാന്യം കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന കാർഷികാനുഭവം.

കൂടുതൽ അറിയാം

ചേരൂ, കളിക്കൂ, വളരൂ
മലർവാടിയിൽ അണിചേരാം